Thursday, 17 November 2011

ഇക്കക്കയുടെ കഥകള്‍ 1:-റാഗിങ്ങ് ഒരു കുറ്റം ആണോ??

                                                   ഇതാണ് ഇക്കക്കയുടെ   കോളേജ്


                                കോളേജില്‍ ജോയിന്‍ ചെയ്തു ഒരു മണിക്കുറിനകം റാഗിങ്ങ് ലഭിക്കാനുള്ള മഹാ ഭാഗ്യം ലഭിച്ച ആളാണ്‌ ഇക്കാക്ക .കാരണം വേറെ ഒന്നും അല്ല ഇക്കാക്കയുടെ ഒരു സ്കൂള്‍മേറ്റ്‌ നേരത്തെ അതായതു ഒരു വര്ഷം മുന്‍പേ അവിടെ  അവതാര  പിറവി കൈകൊണ്ടിരുന്നു.ഇക്കാക്ക പ്ലസ്‌ ടു കഴിഞ്ഞു ഒരു വര്ഷം നാട്ടില്‍ തേരാപാരാ നടന്നിട്ടാണ് എഞ്ചിനീയറിംഗ് എന്നാ സ്വപ്നത്തിലേക്ക് കാല്‍ എടുത്തു വച്ചതു .ഇടുക്കിയില്‍ ചെറുതോണി എന്നാ സ്ഥലത്ത് ആണു താമസ സൗകര്യം റെഡി ആക്കിയിരുന്നത്.വീട്ടുകാര്‍ക്ക് റാഗിങ്ങ് എന്നാ പ്രതിഭാസത്തെ കുറിച്ച് അറിയാമായിരുന്നത് കൊണ്ടായിരിക്കണം വളരെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് താമസ സൗകര്യം എര്പാട്  ആക്കിയത്.എന്തൊക്കെ ആണെങ്കിലും സീനിയര്‍ പുലികളുടെ  കണ്ണ് എത്താത്ത സ്ഥലം ആയിരുന്നു അത് പക്ഷെ എന്ത് പറയാനാ ഇക്കക്കയുടെ കുട്ടുകാരന്റെ  രൂപത്തില്‍ കണ്ടക ശനി വന്നു.വിധിയെ തടുക്കാന്‍ വില്ലേജ് ആഫിസര്‍ക്കും ആകില്ലല്ലോ...


                         അങ്ങനെ കോളേജില്‍  ജോയിന്‍ ചെയ്ത ശേഷം ഇക്കാക്ക നേരെ താമസ സ്ഥലത്തേക്ക് വച്ച് പിടിച്ചു കൂടെ ഇക്കാക്കയുടെ ഒരു അമ്മാവനും ഉണ്ടായിരുന്നു.അപ്പോഴാണ് കണ്ടക ശനി കോളേജ് ബസ്സില്‍ വന്നു ഇറങ്ങിയത്.ഇക്കക്കയെ കണ്ടതോടെ കുട്ടുകാരന്‍ കോളേജ് ബസ്സില്‍ നിന്നും ചാടിയിറങ്ങി ഓടിവന്നു കെട്ടിപിടിച്ചു..എന്തൊരു സ്നേഹം കൂടെ വന്ന അമ്മാവന്‍ ആത്മ്മാഗതം ഇക്കാക്ക കേട്ടു.വീട്ടുകാരും നാട്ടു കാറും റാഗിംഗ് എന്നാ പ്രതിഭാസത്തെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു അതും മനസ്സില്‍ ഇട്ടോണ്ട് ഇരിക്കുമ്പോഴാ ഇക്കക്കയുടെ കുട്ടുകാരന്‍ ദേവധുതനിലെ  മോഹന്‍ലാലിനെ പോലെ വന്നിറങ്ങിയത്.ഇനി സിനിയെര്സ്  റാഗിങ്ങ് ചെയ്യാന്‍ ഇത്തിരി പുളിക്കും നമ്മുടെ ബഡാ ദോസ്ത് അല്ലെ കൂടെ ഉള്ളത്..

                            അങ്ങനെ നാട്ടിലെ കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ച് കുട്ടുകാരന്‍ ചര്‍ച്ച തുടങ്ങി.ഇക്കക്കയുടെ അമ്മാവന്‍ ഈ അവസരം മുതലാക്കാന്‍ തീരുമാനിച്ചു.ഇടുക്കി ഒക്കെ അല്ലെ ഭയങ്കര തണുപ്പ് ഒന്ന് മിനുങ്ങണം ഇവനെ എങ്ങനെ ഒഴിവാക്കും എന്നാ ചിന്തയില്‍ ആയിരുന്നു അമ്മാവന്‍ ,.അപ്പോഴാണ്‌ ദേവധുതന്‍ അവതരിച്ചത്.......അമ്മാവന്‍ കിട്ടിയ ചാന്‍സ് മുതലാക്കി """മക്കളെ നിങ്ങള് കാര്യം ഒക്കെ പറഞ്ഞോണ്ട് ഇരി കുട്ടുകരെന്റെ കൂടെ സ്ഥലം ഒക്കെ ഒന്ന് ച്ചുട്ടിയിട്ടു വാ...കുറച്ചു കഴിഞ്ഞു എന്നെ വിളിച്ചാല്‍ മതി   ഓക്കേ അന്ന""""അമ്മാവന്‍ ജയ് ഹനുമാന്‍ സീരിയലില്‍ ഹനുമാന്‍ അപ്രതക്ഷ്യം ആവുന്നത് പോലെ  ഒറ്റ മുങ്ങല്‍...

                                     അപ്പോഴാണ് ഇക്കക്കയുടെ കുട്ടുകാരന്‍ ഒരു കാര്യം പറഞ്ഞത് "എന്റെ റൂമില്‍ ഒക്കെ   ഒന്ന് വാ എന്‍റെ ഫ്രണ്ട്സിനോക്കെ  പരിചയ പ്പെടുത്തി തരാം ..അപ്പോള്‍ ചുളുവിനു  റാഗിങ്ങില്‍നിന്നും രക്ഷ പെടാമല്ലോ.....""
                                            അങ്ങനെ കുട്ടുകാരന്‍ ഇക്കാക്കയുമായി കുട്ടുകാരന്റ്റെ  താമസ സ്ഥലത്ത് എത്തി.
                             ആദ്യം ഒരു മലപ്പുറം കാരന്‍ ആണു സ്വീകരിക്കാന്‍ എത്തിയത്...അല്ലഹ് ആരിതു  (അവനു ഒരു പേടി ഇനി അവന്മാരുടെയും സിനിയെര്സ്  ആണോ എന്ന്??"")   അന്‍റെ കുട്ടുകാരാനാ?????
                                                  കുട്ടുകാരന്‍ ഉടനെ സന്തോഷത്തോടെ ""ആണു അളിയാ ജൂനിയര്‍ ആണു..""                            
                                    ഇത് പറഞ്ഞ ഉടനെ കുട്ടുകാരന്‍ ഒറ്റ മുങ്ങല്‍..............

 പിന്നെ കടന്തല്‍ കുടു ഇളകിയതു പോലെ ഒരു പത്തു ഇരുപത്തി  അഞ്ചെണ്ണം ഇക്കക്കയുടെ മേല്‍ സവാരി ഗിരി ഗിരി തുടങ്ങി...സാങ്കല്പിക കസേര മുതല്‍ ബൈക്ക് ഓട്ടം ...ഇങ്ങനെ ചെറിയ ചെറിയ കാര്യത്തില്‍ നിന്നും വലുതിലേക്ക് പോയ്കൊണ്ട് ഇരുന്നു....
                                         ഇക്കക്കയുടെ മനസ്സില്‍ റാഗിംഗ് ഒരു വിഷയം ആയിരുന്നില്ല  പക്ഷെ കുട്ടുകാരന്റ്റെ ചതി..അവനു എങ്ങനെ പണി കൊടുക്കും അതായി ചിന്ത ..നമ്മള്‍ കൊല്ലക്കാര്‍ (മുഖേഷിന്റ്റെ)  നാട്ടുകാര്‍ വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ...

                                  അപ്പോഴാണ്‌ ഇക്കാക്ക ഒരു കാര്യം ആലോചിച്ചത് ഇവന്മാര്‍ സെക്കന്റ്‌ ഇയര്‍  തുടങ്ങിയതെ ഉള്ളു എന്തായാലും ഇവന്മാര്‍ നമ്മുടെ ലെവല്‍ ഇന് താഴെയുള്ള  പാര്‍ട്ടികള്‍ ആണു എന്തെങ്കിലും  ഇട്ടു തരാതെ ഇരിക്കില്ല...

                                       അപ്പോഴാണ്‌ മലപ്പുറം കാരന്‍ ഒരു "ഇജ്ജ്‌"(പേര് അറിയില്ല എപ്പോഴും ഇജ്ജ്‌ എന്ന് പറയുന്നത് കൊണ്ട് ഇജ്ജ്‌ എന്ന് ബിളിക്കുന്നു)"  ഒരു പിടി വള്ളി ഇട്ടു തന്നത് """അനക്ക് ദൈവത്തില്‍ ബിശ്വാസം ഉണ്ടോ??"""

                              ഇക്കാക്ക യുടെ മനസ്സില്‍ ലഡ്ഡു പൊട്ടി ഇത് മതി ഇവന്മാരെ പുളുന്ന ആയുധം കിട്ടി....


                          ഉടനെ ഇക്കാക്ക "കൌതുക വാര്‍ത്തകളിലെ മുഖേഷിനെ' മനസ്സില്‍ വിചാരിച്ചു തട്ടിവിട്ടു  "ദൈവത്തില്‍ വിശ്വാസം ഉണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ ഇല്ല""

ഉടനെ ഇജ്ജ്‌ ""അതെന്താ അനക്ക് ഇല്ലാത്തതു""
            
 ഇക്കാക്ക:-"  ഹേ ഒന്നും ഇല്ല ചേട്ടന്‍മാര്‍ റാഗ് ചെയ്തോ ഇപ്പോഴൊക്കെ അല്ലെ പട്ടു  കുറച്ചു കഴിഞ്ഞാല്‍ പറ്റില്ലല്ലോ"""

  ഇജ്ജ്‌ :-""അതെന്താ ഇജ്ജ്‌ ഹയര്‍ അല്ലോട്ട്മെന്റ്റ്‌  കൊടുത്തിട്ടുണ്ടോ??'

ഇക്കാക്ക :-""ഇല്ല പക്ഷെ  മരിച്ചു കഴിഞ്ഞാല്‍ രാഗ് ചെയ്യാന്‍ പറ്റില്ലല്ലോ...""

     ഇജ്ജ്‌    :-       """അനക്ക്  ......അനക്ക് എന്താ പുള്ളേ പ്രശ്നം.......""

ഇക്കക്കാ:-""ഞാന്‍ അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന കാന്‍സര്‍ രോഗി ആണു ചേട്ടാ""""

ഇജ്ജ്‌(സെന്റി ആയി ):-""അനക്ക് എബ്ടാ കാന്‍സര്‍ ????""

ഇക്കക്കാ(ഗദ്ഗദ ത്തോടെ):-""എനിക്ക്  ഹാര്‍ട്ട്‌ ലാണ് ചേട്ടാ കാന്‍സര്‍""""""

  ഇജ്ജ്‌ :-ബേറെ എവിടെ വന്നാലും രക്സപെടമായിരുന്നു അനക്ക് ഹാര്‍ട്ട്‌ ഇലാണ് കാന്‍സര്‍ അല്ലെ.........പാവം......."""  

  ഇജ്ജ്‌ സെന്റി അടിച്ചു മുറിയില്‍ നിന്നും ഇറങ്ങിപോയി............


          കാന്‍സര്‍ ബാധിക്കാത്ത ഒരേ ഒരു അവയവം ഹാര്‍ട്ട്‌ ആണെന്ന് ഈ മണ്ടന്മാര്‍ക്ക് അറിയതത്തില്‍ നിര്‍വൃതി കൊണ്ടുകൊണ്ട് ഇക്കാക്ക റിസള്‍ട്ട്‌ ഉം നോക്കി ഇരുന്നു....

                അഞ്ചു മിനുറ്റ് കഴിഞ്ഞു ആരും റൂം ഇലേക്ക് വരുന്നില്ല..ഇക്കാക്ക പതിയെ റൂം ഇല്‍ നിന്നും ഇറങ്ങി ഇത് തന്നെ സമയം രക്ഷപെടാന്‍  ...അപ്പോഴാണ് അപ്പുറത്തെ മുറിയില്‍ നിന്നും കുറെ അസഭ്യ വര്‍ഷങ്ങള്‍ ...ഇക്കാക്കയുടെ കുട്ടുകാരനെ  അവന്മ്മാര്‍ പഞ്ഞിക്കിടുകയാണ്...


                             മലബാര്‍ സ്റ്റൈലില്‍ ഉള്ള തെറികളും ഉണ്ട്....
""അനക്ക് ഞമ്മളെ എല്ലാരേയും  പോലീസ് സ്റ്റേഷനില്‍ കേറ്റണം അല്ലേട..@$$$$.                                          
അവനു   ഹാര്‍ട്ട്‌ ല് കാന്‍സര്‍ ആണെടാ ഹമുക്കെ....."""

                                 പണി ഏറ്റ സന്തോഷത്തില്‍ ഇക്കാക്ക റൂമില്‍ കിടന്നു തുള്ളി ചാടി...

 കുറച്ചു കഴിഞ്ഞു  എല്ലാരും റൂമിലേക്ക്‌ വന്നു..ഇജ്ജ്‌ ഇക്കക്കയെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു :-""മോനെ ദൈവ വിശ്വാസം ബേണം ..ദൈവം  അന്‍റെ കൂടെ ഉണ്ടാകും ഇപ്പോഴും ഞമ്മളും അനക്ക് ബണ്ടി പ്രാര്‍ത്ഥിക്കാം....അന്നാലും അബനു ഞമ്മടെ അടുത്ത് അന്‍റെ കാര്യം പരായാര്നു ...""


                                     ഇക്കാക്ക അടുത്ത ആയുധം പുറത്തു എടുത്തു ""ഞമ്മള്‍ അവന്റെയടുത്തു  പറഞ്ഞതാണ് ചേട്ടാ പക്ഷെ അവന്‍ പറഞ്ഞു നിങ്ങള്‍ ഇക്കാര്യം നിങ്ങളോട് പറയണ്ടാ എന്ന്...
                              ഇജ്ജ്‌   ഇക്കകയുടെ കൈ പിടിച്ചു റോഡ്‌ ഇല് കൊണ്ടാകി....എന്നിട്ട് ഒരു ഓട്ടോയും പിടിച്ചു കൊടുത്തു  ...ഒരു പത്തു രൂപ തന്നിട്ട് പറഞ്ഞു:-  ""ഇയ്യ് അന്‍റെ ഹോസ്റ്റലില്‍ പോയി ഇറങ്ങികോളിന്‍  അന്‍റെ കുട്ടുകാരന്‍ ഹമുക്ക് ഉണ്ടല്ലോ ഇന്ന് അമന്റ്റെ  അന്ധ്യമാ.............."""


    ഓട്ടോയിഉടെ ബാക്ക് ലൈറ്റ് ഇന്റെ വെട്ടത്തില്‍ വെട്ടാന്‍ പോകുന്ന പോത്തിനെ പോലെ ഇജ്ജ്‌  പാഞ്ഞു  പോകുന്നത് കണ്ടു........

                                      ഇക്കക്കാ ഇരുപത്തി അഞ്ചു പേരെ ഒന്നിച്ചു ആസ് ആക്കിയ സന്തോഷത്തില്‍ അടിപൊളി സ്വപ്നവും കണ്ടു ഉറങ്ങി.....എന്‍റെ ജീവിതം എത്ര സുന്ദരം

                                                                                                                         ശുഭം .


ഇനി  അടുത്തത്  ""ചാണ്ടിച്ചന്‍ എഫെക്റ്റ്‌ ""(പ്രോത്സാഹിപ്പിച്ചാല്‍ മാത്രം )





                                      

6 comments:

  1. ദുഷ്ടന്‍, ആ റാഗിംഗ് സ്പ്രീയില്‍ പങ്കെടുത്ത ആരെങ്കിലും ഇനി ഒരു യഥാര്‍ത്ഥ ക്യാന്‍സര്‍ രോഗിയെ വിശ്വസിക്കുമോ? ക്യാന്‍സര്‍ വേണ്ട, വല്ല ക്രോണിക് ഡിസീസും ഉള്ളവര്‍ ആണെന്ന് കരുതുക. ക്യാന്‍സര്‍ ഉള്ളവന്‍, അതും ഹാര്‍ട്ടിന്, പിന്നെ എന്തിനാ എനജിനിയറിംഗ് കോളേജില്‍ അഡ്മിഷന്‍ എടുത്തു എന്ന് ചോദിച്ച് നിങ്ങളെ ഹെഡ്‌ക്വാര്‍ട്ടറില്‍ പിടിച്ച് കശക്കേണ്ടിയിരുന്നു അവര്‍. മലപ്പുറം ജില്ലക്കാര്‍ വേഗം മനസ്സളിയുന്ന കൊട്ടത്തിലാ, കല്ല്‌ പോലെ ഹൃദയമുള്ള കൊല്ലത്തുകാരെങ്കിലും അവരുടെ കൂട്ടത്തിലുണ്ടായില്ലേ? ആ നല്ല മനുഷ്യന്മാരുടെ നല്ല മനസിനെ നിങ്ങള്‍ മലിനമാക്കി. ഈ കമന്‍റ് ഒരു റാഗിംഗ് അല്ല എന്ന് പ്രത്യേകം പറയട്ടെ.
    പിന്നെ. ഒരു കാര്യം തുടക്കം എന്നാ നിലയില്‍ എഴുത്ത് നന്നായി.

    ReplyDelete
  2. Arif Zain ikka അവന്മാര്‍ ശരിക്കും മനുഷ്യത്വം ഉള്ള കുട്ടത്തില്‍ ആയിരുന്നു....എല്ലാരുടെ അടുത്തും ഇതിനെ കുറിച്ച് പറഞ്ഞു റാഗിംഗ് ഒഴിവാക്കി തന്നു...അതിനു ശേഷം അവര്‍ ആന്റി റാഗിങ്ങ് സ്കോട് തുടങ്ങി..അങ്ങനെ ഒരു വലിയ കള്ളം കാരണം ചെറിയ ഉപകാരം ഉണ്ടായി........

    ReplyDelete
  3. ഈ സഭവം നടന്നിട്ട് ഏഴു കൊല്ലം ആയി...............

    ReplyDelete
  4. ഹഹഹ്ഹഹ... തുടക്കം ജോറാക്കി.. വായിക്കുമ്പോൾ ഒരു മടുപ്പും തോന്നിയില്ല.. സൂപ്പർ.. കീപ് ഇറ്റ് അപ്..!

    ReplyDelete
  5. നല്ല തുടക്കം...അഭിനന്ദനങ്ങള്‍ .....ന്നാലും ...ആ... "ഇജ്ജ്"............!!

    ReplyDelete
  6. ആദ്യായതുകൊണ്ടു വെറുതെ വിടുന്നു. അല്ലെങ്കിൽ ഒന്നു റാഗിയേനെ. തുടക്കം നന്നായീട്ടൊ..:) ആശംസകൾ..

    ReplyDelete