Friday, 18 November 2011

ഇക്കാക്കയുടെ കഥകള്‍:-കുഞ്ഞാലിയുടെ പ്രണയം.............

                                             കുഞ്ഞാലി  എന്നാല്‍ ഒരു പ്രതിഭാസം എന്നാണു കുമാരന്‍  പറയാറുള്ളത്.ജനച്ചപ്പോള്‍ മുതല്‍ ആരെയെങ്കിലും പ്രേമിക്കണം എന്നാ അഭിവാന്ജ  കുഞ്ഞാലിക്കുട്ടിയുടെ ഉള്ളില്‍ ജനിച്ചിരുന്നു.പക്ഷെ എന്ത് ചെയ്യാം കുഞ്ഞാലി ഏതു പെണ്കുട്ടിയോടും തന്‍റെ ഇഷ്ടം തുറന്നു പറഞ്ഞാല്‍ അപ്പോള്‍ അവള്‍ പറയും   "എന്‍റെ കല്യാണം ഉറപ്പിചിരിക്കുവാ....ചേട്ടാ..." അതോടെ കുഞ്ഞാലി വളരെ വേദനയോടെ പിന്മാറും....

                                              "ആദ്യമായി നിന്നോട് ഒരു പെണ്ണ് ഇക്കാര്യം പറഞ്ഞത് എപ്പോഴാണ്??" കുമാരന്‍ കുഞ്ഞാലിയോട് ചോദിച്ചു.
                                               "എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍...അവള്‍ പറഞ്ഞു അവളുടെ കല്യാണം ഉറപ്പിച്ചതാണ് എന്ന്..."  കുഞ്ഞാലി യുടെ  മറുപടി കേട്ട്  കുമാരന്‍ ചിരി അടക്കി പിടിച്ചു പറഞ്ഞു "എല്ലാത്തിനും അതിന്‍റെതായ സമയം ഉണ്ട് അളിയാ......."


                               ചുരുക്കത്തില്‍ ഇത് വരെ കുഞ്ഞാലി ഇക്കാര്യത്തില്‍ ഒരു പതിനഞ്ചു തവണയെങ്കിലും  തോറ്റിട്ടുണ്ട്..പണ്ടത്തെ ഏതോ രാജാവ് ചിലന്തിയെ വല കെട്ടുന്നത് കണ്ടിട്ട് പോയി യുദ്ധം ജയിച്ച കഥ പറഞ്ഞാണ് കുഞ്ഞാലി ഒരു വിധം പിടിച്ചു നില്‍ക്കുന്നത്.....


                              അങ്ങനെയിരിക്കെയാണ് ഇക്കക്കയുടെയും ചാണ്ടിച്ചന്റ്റെ യും കുട്ടുകാരന്‍ ആയ  ജാക്കി  പ്രത്യക്ഷപെടുന്നത്.ജാക്കി എന്ന് പറഞ്ഞാല്‍ ആളു ഇരുപത്തിനാല് മണിക്കുറും ബുസി ആണ്..മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചത് ജാക്കിക്ക് വേണ്ടിയാണെന്നും അല്ല  ജാക്കിയാണ് മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചതെന്നും ജനങ്ങള്‍ക്കിടയില്‍ തന്നെ  രണ്ടു പക്ഷം ഉണ്ട്....
                                ജാക്കിക്ക് വര്‍ത്തമാന കാലത്തില്‍ തന്നെ ഒരുപാടു കാമുകിമാര്‍ ഉണ്ട് കാണാതെയും കണ്ടും ഒക്കെ...ഇക്കാക്കയുടെ അഭിപ്രായത്തില്‍ ജാക്കി ഒരുദിവസം ഒരു പെണ്ണിനെ പറ്റി പറയും  "ഡാ അവള് പാവമാ അവളെ ഞാന്‍ കേട്ടും"   മറ്റൊരു ദിവസം പറയും    "അവള് എന്നെ ഉപദേശിക്കാന്‍ വരുന്നു അഹങ്കാരി പോട്ട് പുല്ല്"     ഇങ്ങനെ ഓരോ കാരണങ്ങള്‍ പറഞ്ഞു സെഞ്ച്വറി അടിക്കരായി ......


                  കുഞ്ഞാലിക്കാട്ടെ ജാക്കി എന്നാല്‍ ഏതോ വലിയ മഹാന്‍ ആണ്.തന്‍റെ ദൌര്‍ബല്യം  ജാക്കിയുടെ  പ്ലസ്‌ പൊയ്ന്റ്റ് ആയതിനാല്‍ കുഞ്ഞാലി ഒരു പെര്‍ഫെക്റ്റ്‌ ജാക്കി ഫാന്‍ ആണ്..കുമാരന്‍ ഇപ്പോഴും പറയാറുണ്ട്‌ എല്ലാം ആഗ്രഹിക്കുന്നവന്‍ ഒന്നും ആകില്ല എന്ന്   'ജാക്കി ' യുടെ കാര്യത്തില്‍ അത് ഏറെക്കുറെ ശരിയാണ്...എന്നാണ് ഇക്കാക്ക്‌ തോന്നുന്നത്....എന്തെങ്കിലും ആയിക്കോട്ടെ കഥ തുടരാം....

                    അങ്ങനെ ഇരിക്കെ ജാക്കി ഒരു കണ്ടു പിടിത്തം നടത്തി ബി എസ് എന്‍ എല്‍  നെറ്റ്‌വര്‍ക്ക് ഇല്‍  ചാറ്റ്സോണ്‍ എന്നൊരു പരിപാടി ഉണ്ട്.അത് വഴി നമുക്ക് ഇഷ്ടമുള്ള ഒരു പേര് ഇട്ടു ഇന്ത്യയില്‍    ബി.എസ് എന്‍ എല്‍. ഉള്ള ഏതെന്കിലും ഒരുത്തിയെ വളയ്ക്കാം..ജാക്കി സംഗതി ഉത്ഘാടനം  ചെയ്യുകയും ചെയ്തു  കണ്ണൂര്‍ ഉള്ള ഒരുത്തിയെ വളച്ചു എടുത്തു ചാറ്റിംഗ് തുടങ്ങി..ഏതോ ഒരു ഹതഭാഗ്യ.....

           അങ്ങനെ കുഞ്ഞാലിക്കു ജാക്കി യുടെ വഴി പിന്തുടര്നാല്‍ കൊള്ളാം  എന്ന് തോന്നി...കുമാരന്‍റെ അടുത്ത് അഭിപ്രായം ചോദിച്ചു കുമാരന്‍ ഒരുമാതിരി മുന്‍ഷി പറയുന്നത് പോലെ   "വിനാശ കാലേ  ജാക്കിയുടെ ബുദ്ധി"  എന്ന് മാത്രം പറഞ്ഞു..
        കുഞ്ഞാലി.....ഛെ എന്‍റെ കണ്ട്രി കളായ മതാപിതാക്കാള്‍ ഇട്ട പേര്  ഈ പേര് വച്ചിറങ്ങിയല്‍ പെണ്ണ് പോയിട്ട് പിടക്കോഴി പോലും കിട്ടില്ല.പേര് മാറ്റണം...കുഞ്ഞാലി വലിയ വലിയ നിഘണ്ടു ഒക്കെ നിരത്തി വച്ച് വായന തുടങ്ങി .."അടിപൊളി പേര് " അതാണ്‌ ലക്‌ഷ്യം..  
        ഇവന്‍ ഇതുപോലെ ഒക്കെ പഠിച്ചിരുന്നെങ്കില്‍ ഒറ്റ ബാക് പേപ്പര്‍ ഇവന് കിട്ടില്ലായിരുന്നു എന്നാണ് ഇക്കക്ക്യ്ക്ക് തോന്നിയത്..അവസാനം കണ്ടു പിടിച്ചു  "സിദ്ധാര്‍ഥ് " ഹിന്ദു പേര് തന്നെ ഇരിക്കട്ടെ...അങ്ങനെ ആ പേരും ഇട്ടു ഒരു പ്രൊഫൈല്‍ അങ്ങ് തുടങ്ങി ...ഡേ ആന്‍ഡ്‌ നൈറ്റ്‌ ഫുള്‍ സെര്‍ച്ച്‌ ....

     കേരളം തമിള്‍നാട്...ആന്ധ്ര.. യു.പി ...അങ്ങനെ കുഞ്ഞാലി  അയ്യോ സോറി   സിദ്ധാര്‍ഥ്   കടന്നു പോയി....അവസാനം ഫ്രണ്ട് ആവാന്‍ താല്പര്യം ഉണ്ടെന്നു കാണിച്ചു ഒരു റിപ്ലേ വന്നു ...തീര്‍ത്ത.ആര്‍ .നായര്‍ . 
                                അതിനു ശേഷം കുഞ്ഞാലി കുട്ടി കുമാരന്‍റെ അടുത്ത് മത സൌഹാര്‍ദം ,മത മൈത്രി  മിക്സ്ഡ് മാര്യേജ് ഇവയെക്കുറിച്ച് ഘോര ഘോരം പ്രസങ്ങിക്കാന്‍   തുടങ്ങി ,,,,,,അവസാനം കത്തിയടി മടുതിട്ടു കുമാരന്‍ പറഞ്ഞു...നീ ഇപ്പോള്‍ ഒന്നാം ക്ലാസ്സ്‌ ആയതെ ഉള്ളു...അതിനാല്‍ പത്താം ക്ലാസ്സിലെ പരീക്ഷയെ പറ്റി പറയണ്ട"  
                                 അപ്പോഴാണ്‌ കുഞ്ഞാലി  ഓര്‍ത്തത്‌ ശരി ആണല്ലോ....ഫ്രണ്ട് ഷിപ്പ് ആയതു പോലും ഇല്ല അപ്പോഴാ.....മത സൌഹാര്‍ദം ....
 എന്താണ് വഴി കുഞ്ഞാലി കുട്ടി ആലോചിച്ചു .പഴയത് പോലെ പണി പാളരുതല്ലോ..  അവസാനം വഴി കണ്ടു പിടിച്ചു "ജാക്കി"....... ജാക്കി തന്നെ ശരണം.....
               ജാക്കിയെ ഫോണില്‍ കിട്ടുക എന്നാല്‍ പണ്ട് സന്യാസിമാര്‍ തപ്സ്സിരിക്കുന്നത് പോലെ ആണ്..അഞ്ഞൂറ് കാള്‍ വിളിച്ചാല്‍ ഒരെണ്ണം കിട്ടും...
അങ്ങനെ കുഞ്ഞാലി തപസ്സു തുടങ്ങി...നാനൂര്‍ കാള്‍ കഴിഞ്ഞപ്പോള്‍ എന്തായാലും ജാക്കി പ്രത്യക്ഷപ്പെട്ടു  "മകനെ എന്ത് വരമാണ് വേണ്ടത് "

കുഞ്ഞാലി കാര്യങ്ങള്‍ വിശദീകരിച്ചു   


ജാക്കി :-"മകനെ  നായര്‍ യുവതിയെ വീഴ്ത്തുക എന്നത് കുറച്ചു പ്രയസ്സമുള്ള കാര്യം ആണ് അതിനാല്‍ വിട്ടേക്കുക.."


കുഞ്ഞാലി  തന്‍റെ കഥന കഥ ജാക്കി യോട് വിവരിച്ചു..ജാക്കി സെനറ്റി ആയി അവസാനം ഇങ്ങനെ മൊഴിഞ്ഞു ..........


  ജാക്കി  :-     "മകനെ നിന്‍റെ വിനയത്തില്‍ നാം സംപ്രീതന്‍ ആയിരിക്കുന്നു...'രേണ്ട് മോളു' 'നാല് കുട്ടാ'  എന്നിവ പത്തു  ദിവസം എക്സ് പോര്‍ട്ട്‌ ചെയ്യുക...അതിനു ശേഷം പത്തു ചക്കരെ വച്ച് ഒരു ദിവസം ആക്കുക .നായര്‍ ആയ സ്ഥിതിക്ക് നിനക്ക് കുറഞ്ഞത് ഒരു പെട്രോള്‍ പമ്പ് എങ്കിലും ഉണ്ടെന്നു തള്ളുക..ആദ്യത്തെ പത്തു ദിവസം കൃത്യം ആറു മണിക്ക് അങ്ങോട്ട്‌ വിളിക്കുക പതിനൊന്നാമത്തെ ദിവസം മുതല്‍ ഇങ്ങോട്ട് വിളിക്കുന്നതിനാല്‍ ധന ലാഭം ഉണ്ടാകും ...ഇത്രയും കഴിഞ്ഞാല്‍ എല്ലാം പ്രകൃത്യാ സംഭാവിചോലും നീ മിടുക്കന്‍ ആകും.....ആശംസകള്‍  നേരുന്നു.....നാം വിട വാങ്ങട്ടെ..." 

     ജാക്കി ഫോണ്‍ കട്ട് ആക്കി..തിരക്കേറിയ ജീവിതത്തില്‍ വീണ്ടും കയറി....


         കുഞ്ഞാലി തന്‍റെ അങ്കം തുടങ്ങി...ആദ്യം ആക്രാന്തം കാണിക്കാതെ ഫ്രണ്ട് ആയും പിന്നീട് ലവര്‍  ആയും പ്രൊമോഷന്‍ നേടി...അവളുടെ സ്ഥലം പാലാ ആണെന്നും പാലയില്‍ ഒരു കട ഉണ്ടെന്നും ഒക്കെ കുഞ്ഞാലി മനസ്സില്‍ ആക്കി..അവള്‍ കുഞ്ഞാലിയെ "സിദ്ധു "എന്നാണ് വിളിച്ചിരുന്നത്‌..താന്‍ മീര ജാസ്മിനെ പോലെ ഇരിക്കുകയാണെന്നും ഇരു നിറം ആണെന്നും ഉള്ള അവളുടെ പ്രസ്താവന  കുഞ്ഞാലിയെ ഒരു മീര ജാസ്മിന്‍ ഫാന്‍ ആക്കി ....

                        കുഞ്ഞാലി കട നടത്തുന്നതും അംബാനി ആകുന്നതും..ലവര്‍ ഉമായി    ഉലകം   ചുറ്റുന്നതും   (ഹെലി കോപ്റ്റര്‍  ഇല്‍ )   സ്വപ്നം കണ്ടു.......

          അവസാനം ആ ദിവസം വന്നെത്തി അവള്‍ക്കു കുഞ്ഞാലി യെ ഒന്ന് കാണണം  എന്നാണ് ???
 കുഞ്ഞാലി തുള്ളി ചാടി......  അവസാനം ജനുവരി 26 നു പാലായ്ക്ക്  വരാം എന്ന് കുഞ്ഞാലി ഉറപ്പു കൊടുത്തു..

    എന്ത് ചെയ്യും അഞ്ചു പൈസ കയ്യില്‍ ഇല്ല ..ആരോട് ചോദിക്കും...മനസക്ഷിയോടോ.......കുഞ്ഞാലി ചാണ്ടിച്ചനോട് ചെന്ന് ചോദിച്ചു  ..ചാണ്ടിച്ചന്‍ നിന്‍റെ മറ്റവളെ കാണാന്‍ അല്ലെ ...തന്നെ ഉണ്ടാക്കി പോയാല്‍ മതി...എന്ന് മറുപടി പറഞ്ഞു .

               കുടുതല്‍ പേരോട് കടം ചോദിയ്ക്കാന്‍ കുഞ്ഞാലി ക്ക് തോന്നിയില്ല..കയ്യില്‍ അമ്പത് രൂപ ഉണ്ട്.ഒരു കാര്യം ചെയ്യാം ഇതും കൊണ്ട് നേരെ പാലാ യ്ക്ക് വിടാം എന്നിട്ട് ലവര്‍ നോട് തിരിച്ചുള്ള കാഷ്‌ ചോദിക്കാം സ്ത്രീ ധന പൈസയില്‍ നിന്നും എടുത്തു കൊള്ളാന്‍ പറയാം......

          പേഴ്സ് മിസ്സ്‌ ആയന്നു കള്ളം പറഞ്ഞാല്‍ അവള് വിശ്വസിക്കും അത്രയ്ക്ക് എന്നെ വിശ്വാസം ആണ്...
     കുമാരനോട് വീട്ടില്‍ പോകുകയാണെന്ന് കള്ളം പറഞ്ഞു കുഞ്ഞാലി ഇറങ്ങി..ചാണ്ടിച്ചന്‍ പറഞ്ഞത് പോലെ ഇവനും താങ്ങിയാലോ എന്ന് പേടിച്ചു ഒന്നും പറഞ്ഞില്ലാ.......

 അങ്ങനെ പാലാ യില്‍ എത്തി....റിപ്പബ്ലിക്‌  പരേഡ്‌ നടക്കാന്‍ പോകുകയാണ്...
കുഞ്ഞാലി അവളുടെ കട കണ്ടു പിടിച്ചു നേരെ ചെന്ന് കേറുന്നത് ബുദ്ധിയല്ല ആദ്യം അവളെ ദുരെ നിന്നും വീക്ഷിക്കുക എന്നിട്ട് നേരിട്ട് പ്രത്യക്ഷപ്പെടുക....

                      കുഞ്ഞാലി നോക്കിയപ്പോള്‍ അവളുടെ കടയുടെ  എതിര്‍ വശത്ത് ഒരു മുന്ന് നില കെട്ടിടം കണ്ടു അതിന്‍റെ മുകളില്‍ കയറി ..പരേഡും കാണാം കാമുകിയും കാണാം .....കുഞ്ഞാലികുട്ടി കണക്ക് കുട്ടി .....

                പക്ഷെ അവളുടെ കടയുടെ മുന്‍പില്‍ ഒരുപാട് പെണ്‍കുട്ടികള്‍ നില്‍ക്കുന്നത് കണ്ടു..അതില്‍ ആര് ആയിരിക്കും തന്‍റെ കാമുകി ഒരുത്തിക്കും മീര ജാസ്മിന്‍റെ ചായ  തോന്നുന്നില്ല......
         ഇനി വിളിക്ക തന്നെ......കുഞ്ഞാലികുട്ടി ഫോണ്‍ എടുത്തു നമ്പര്‍ കറക്കി
"ഞാന്‍ സിദ്ധു ആണ്  താന്‍ എവിടെ ആണ്..."  

ഞാന്‍ കടയുടെ മുന്‍പില്‍ തന്നെ ഉണ്ടല്ലോ അവള്‍ മറുപടി പറഞ്ഞു...

ഫോണ്‍ വിളിക്കുന്ന ആ മുഖം കുഞ്ഞാലി സൂം ചെയ്തു ...ഒരു വട്ടമേ കുഞ്ഞാലി നോക്കിയുള്ളൂ.....

      കുഞ്ഞാലി  ദീനാമ്മ എന്നാ പാഠം എട്ടാം ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്..പക്ഷെ ഇപ്പോള്‍ കണ്ടു........കരിക്കട്ട പോലത്തെ രൂപം മെലിഞ്ഞ ശോഷിച്ച കൈകാലുകള്‍ തടിച്ച ചുണ്ട് കശുവണ്ടി പോലത്തെ മുഖം .സൌന്ദര്യം എന്നാ സാധനം അടുതുടെ പോയിട്ടില്ല....ഇഷ്വരാ   കുഞ്ഞാലി യുടെ ഹെലി കോപ്റ്റര്‍ തകര്‍ന്നു വീണു....
        ചെന്നാല്‍ പെട്ടത് തന്നെ....പണം ഇല്ലെങ്കിലും വേണ്ടില്ല..രേണ്ട് പേരും പോയാല്‍ നാട്ടുകാര്‍ ""അയ്യേ"" എന്ന് പറയരുത് ....കുഞ്ഞാലി യുടെ ഫോണ്‍ തുടരെ തുടരെ ശബ്ദിച്ചു...കുഞ്ഞാലി   ഫോണ്‍ കട്ട് ചെയ്തു ...ഇപ്പോള്‍ ഇഷ്ടം അല്ല എന്ന് പറഞ്ഞാല്‍  ഇവള്‍ എങ്ങാനും ആത്മഹത്യ ചെയ്താല്‍ എനിക്ക് പണി കിട്ടും കുഞ്ഞാലി ആലോചിച്ചു....
                                   എന്തെങ്കിലും പണി ചെയ്യാം കുഞ്ഞാലി തിരിച്ചു വിളിച്ചു ഒന്നുടെ കണ്‍ഫേം  ചെയ്തു ഒരു മഞ്ഞ കളര്‍ ചുരുധാര്‍ ധരിച്ചിരിക്കുന്ന കറുത്ത പെണ്ണാണോ നീ....
   "മഞ്ഞ ചുരിദാര്‍ ഞാന്‍ ആണ് പക്ഷെ നിറം കറുപ്പല്ല...ഇരു നിറം ആണ്......."
അവള്‍ മറുപടി പറഞ്ഞു....

          കുഞ്ഞാലി വീണ്ടും നോക്കി.....എന്നിട്ട് മനസ്സില്‍ പറഞ്ഞു ഇതിനു ഇരു നിറം  എന്നാണ്  പറയുന്നതെങ്കില്‍   അപ്പോള്‍ കറുപ്പിന് എന്താ പറയുക...

ഞാന്‍ പിന്നെ വിളിക്കാം  കുഞ്ഞാലി പറഞ്ഞു .....

"കട്ട്‌ ചെയ്യല്ല് നിങ്ങള്‍ എവിടെ നില്‍ക്കയാണ്.....?" അവള് ചോദിച്ചു

കുഞ്ഞാലി കെട്ടിടത്തിന്റെ താഴെ മുഴുവന്‍ പരതി   ജീന്‍സ്‌ ഇട്ട ഒരു സുമുഖനെ കണ്ടു(ഫോണ്‍ വിളിച് കൊണ്ടിരിക്കുന്ന ഒരുത്തന്‍.) ..എന്നിട്ട് മറുപടി പറഞ്ഞു ""അതാണ് ഞാന്‍ ജീന്‍സ്‌ ഇട്ട. കാറിന്‍റെ അടുത്ത് നിക്കുന്ന പയ്യന്‍..എങ്ങനെ ഉണ്ട് എന്നെ കാണാന്‍...?""

  അവള്‍ പറഞ്ഞു:-"ഉം കുഴപ്പം ഇല്ല പക്ഷെ ഞാന്‍ വിചാരിച്ച അത്ര പോരാ.....ഉയരം ഇല്ല...""
  കുഞ്ഞാലി അവളെ നോക്കി ഹൈവേ  യിലെ മൈല്‍ കുറ്റിക്ക് പോലും അവളെ കാള്‍ ഉയരം ഉണ്ട്...
  " എന്തെ പോകുവാണോ?"  അവള്‍ ചോദിച്ചു...കുഞ്ഞാലി താഴെ നോക്കിയപ്പോള്‍ സുമുഖന്‍ വണ്ടിയും എടുത്തു സ്ഥലം വിട്ടിര്‍ക്കുന്നു......പിന്നെ കാണാം ഒരു അത്യാവശ്യം ഉണ്ട് സുഹൃത്തിന്‍റെ അമ്മ മരിച്ചു പോയി എന്ന് മെസ്സേജ് വന്നു നാട്ടിലേക് പോകുവാ  പിന്നെ കാണാം എന്നും പറഞ്ഞു കുഞ്ഞാലി ഫോണ്‍ കട്ട്‌ ചെയ്തു...

   കുഞ്ഞാലി താഴേക്കു പിളര്‍ന് പോകുന്നത്  പോലെ തോന്നി..

അപ്പോഴാണ്‌ കുഞ്ഞാലി ഓര്‍ത്തത്‌  തന്‍റെ കയ്യില്‍ ഇനി അഞ്ചു പൈസ ഇല്ല.എന്ത് ചെയ്യും...എല്ലാ വഴിയും അടഞ്ഞു..ഫോണ്‍ വിളിച്ചു ചാണ്ടിച്ചന്റെ   ഏതെങ്കിലും ഫ്രണ്ട് പാലാ യില്‍ ഉണ്ടോ എന്ന് ചോദിക്കണം ഫോണ്‍ എടുത്തപ്പോള്‍ അതിലും ബാലന്‍സ് ഇല്ല.....ആദ്യമായി അല്ലാഹുവിനെ  കുഞ്ഞാലി ആത്മാര്‍ഥമായി വിളിച്ചു...പെട്ട് പോയി...

   കുഞ്ഞാലി എല്ലാം നശിച്ചവനെ പോലെ പടികള്‍ ഇറങ്ങി ..അപ്പോള്‍ ബാഗ്‌ ഇല്‍ നിന്നും ഒരു കിലുക്കം കേള്‍ക്കുന്നു..എന്താണ് അത്.....??കുഞ്ഞാലി ആകാംഷയോടെ  ബാഗ്‌ തുറന്നു...ഉള്ളിലെ രഹസ്യ അറയില്‍ നിന്നാണ്  ആ ശബ്ദം കേട്ടത് ..അത് തുറന്നു നോക്കി ഒരു ഇരുന്നൂര്‍ രൂപ കൂടെ ഞാന്‍ ഇവിടെ ഉണ്ടേ എന്ന് അറിയിക്കാന്‍  രണ്ടു ഒരു രൂപ നാണയവും....

                          കുഞ്ഞാലി ഓര്‍ത്തു എങ്ങനെ ഇത് ഇവിടെ എത്തി  ....അവന്‍റെ ഉമ്മ
ഒരുദിവസം വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരത്തു ബാഗ്‌ ഇല്‍ കള്ളന്‍ മാരെ പേടിച്ചു ഒളിപ്പിച്ചു വച്ചതാണ്.....അവര്‍ മറ്റുള്ളവരുടെ വീട്ടില്‍ ജോലി ചെയ്തു അധ്വാനിച്ച  പണം.....

  കുഞ്ഞാലിക്കു അപ്പോള്‍ തന്നോട് പുച്ഛമാണ് തോന്നിയത്....തന്‍റെ ഉമ്മ  എന്ത് കഷ്ട്ട പെട്ടാണ് വളര്‍ത്തിയത്‌...എന്നിട്ട് താന്‍ അവരെ എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ?????    കണ്ണില്‍ കണ്ട പെന്പിള്ളരുടെ പിറകെ നടക്കാന്‍ അല്ലെ സമയം ഉള്ളു.......ഒരു തീരുമാനം ഇപ്പോള്‍ എടുക്കണം   കുഞ്ഞാലി മനസ്സില്‍ ഉറപ്പിച്ചു "ഇനി ഉമ്മ പറയുന്ന പെണ്ണിനെയെ  ഞാന്‍ കെട്ടു   പെണ്ണിന്‍റെ പിറകെ നടക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി....... ""


           കല്ല്‌ പോലത്തെ ഉറച്ച തീരുമാനങ്ങളും ആയി കുഞ്ഞാലി നാട്ടിലേക്ക് വണ്ടി പിടിച്ചു ഉമ്മയെ കാണാന്‍ ആയി...വീട്ടില്‍ എത്തിയതോടെ ഉമ്മയെ കെട്ടിപിടിച്ചു മാപ്പ് പറഞ്ഞു....എന്തിനാണ് എന്ന് ഉമ്മക്ക് മനസ്സില്‍ ആയില്ല..അങ്ങനെ കുഞ്ഞാലി പുതു യുഗത്തിലേക്ക് കടന്നു...

    മകന്‍റെ പുതിയ സ്വഭാവം ഉമ്മയെ അമ്പരപ്പിച്ചു.....

രണ്ടു ദിവസത്തിനു ശേഷം കുഞ്ഞാലി കോളേജില്‍ തിരച്ചു എത്തി.....ഭയങ്കര പഠിത്തം തുടങ്ങി....ബുജി ആയി...ഒരു നാലഞ്ച് ദിവസം കഴിഞ്ഞു കാണും വീണ്ടും ഫോണ്‍..തീര്‍ത്ത ആര്‍ നായര്‍........

  കുഞ്ഞാലി  ഫോണ്‍ എടുക്കുന്നതിനു മുന്‍പേ ചാണ്ടിച്ചന്‍ ചാടി ഫോണ്‍ എടുത്തു..

അവള്‍ :-"എന്താ ഇത്രയും ധിവാസം വിളികാഞ്ഞത് ?

ചാണ്ടിച്ചന്‍:-"ഒന്നുമില്ല ഒരു പ്രശ്നം ഉണ്ടായി ഞാന്‍ നിന്‍റെ കാര്യം വീട്ടില്‍ പറഞ്ഞു ??'
അവള്‍:-" എന്നിട്ട് അമ്മ എന്ത് പറഞ്ഞു...അത് പോട്ടെ സ്വരത്തിന് എന്താ ഒരു വ്യത്യാസം ""
ചാണ്ടിച്ചന്‍:-"അത് ഞാന്‍ ഒരു പാട് കരഞ്ഞു അതാ....""
അവള്‍:-" എന്തിനാ കരഞ്ഞത് ?"
ചാണ്ടിച്ചന്‍ :-അമ്മ എന്‍റെ കല്യാണം മുറ പെണ്ണ് വിശാലക്ഷിയും   ആയി നേരത്തെ ഉറപ്പിചെന്നു  എന്നോട് അത് പറഞ്ഞാല്‍ ഞാന്‍ പഠിത്തത്തില്‍ ഉഴപ്പാന്‍ തുടങ്ങും എന്ന് ഉദ്ദേശിച്ചു പറഞ്ഞിരുന്നില്ല ..പക്ഷെ നിന്‍റെ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അമ്മ ഇക്കാര്യം തുറന്നു പറഞ്ഞു.......ഇതൊക്കെ നിന്നോട് എങ്ങനാ പറയുന്നത് എന്ന് വിചാരിച്ചു..നിന്നെ വേദനിപ്പിക്കാന്‍ എനിക്ക് ഇഷ്ടമല്ല അതാ....."


അവള്‍:-"അമ്മയെ എതിര്‍ക്കാന്‍ ധൈര്യം ഉണ്ടോ??? ഞാന്‍ ഇറങ്ങി വരം നമുക്ക് ദുരെ എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാം....വരുമോ എന്‍റെ കൂടെ...."


ചാണ്ടിച്ചന്‍:-അതും ഞാന്‍ ആലോചിച്ചു ....നാളെ നമ്മുടെ മക്കള്‍ അങ്ങനെ കാണിച്ചാല്‍ നമുക്ക് സഹിക്കാന്‍ കഴിയുമോ എനിക്ക് കഴിയില്ല അതാണ്.........


അവള്‍:-:" ശരി അങ്ങനെയെങ്കില്‍ അങ്ങനെ....നമുക്ക് പിരിയാം   ഒക്കെ ഗുഡ് ബൈ...."

     അവള്‍  ഫോണ്‍ കട്ട്‌ ചെയ്തു ...ചാണ്ടിച്ചന്‍ പറഞ്ഞു കുഞ്ഞാലി അവള്‍ ഇനിയും വിളിക്കും..നീ നോക്കിക്കോ...
എടാ അവള്‍ ഇനി ആത്മ ഹത്യ വല്ലതും ചെയ്യുമോ????കുഞ്ഞാലി യുടെ ചോദ്യം ..കുഞ്ഞാലിയുടെ മനസ്സ് അത്രയ്ക്ക് നിഷ്കളങ്കം ആയിരിക്കുന്നു എന്നോര്‍ത്ത് കുമാരന്‍ അത്ഭുതം കുറി ....

                ഡാ മന്ദ ബുദ്ധി അങ്ങനെ ആണെങ്കില്‍ ലോകത് പെണ്പുല്ലര്‍ ഒരെണ്ണം പോലും കാണില്ലെടാ ...എല്ലാം തട്ടി പോകേണ്ട സമയം കഴിഞ്ഞു ഹി ഹി.....ചാണ്ടിച്ചന്‍  തന്‍റെ     സിദ്ധാന്തം അവതരിപ്പിച്ചു.....

  അല്പം കഴിഞ്ഞപ്പോള്‍ അവള്‍  വീണ്ടും വിളിച്ചു ...ചാണ്ടിച്ചന്‍ ഫോണ്‍ എടുത്തു.....
  അവളുടെ അനിയത്തി ആയിരുന്നു സംസാരിച്ചത്  ...തീര്‍ത്ത യക്  തലകറക്കം വന്നു ബോധം കേട്ടെന്നും....വിളിച്ചിട്ട് എഴുനെല്‍ക്കുന്നിലെന്നും പറഞ്ഞു........


                        ഉടന്‍ ചാണ്ടിച്ചന്‍ സംസാരിച്ചു തുടങ്ങി :-:അവള്‍ എഴുനെല്‍ക്കുമ്പോള്‍ പറയുക ഞാന്‍ അവളെ ഒരു പാട് സ്നേഹിച്ചിരുന്നു പക്ഷെ...ബരിയെര്സ് ......അവള്‍ക് നല്ല ഒരു ചെറുക്കനെ  ഭാവി വരനായി കിട്ടട്ടെ എന്ന് ആശംസിക്കുന്നു....."


  തീര്‍ത്ത ഫോണ്‍ ഇന്‍റെ അടുത്ത് നിക്കുന്നുണ്ടെന്നും   ഇതെല്ലാം അവള് കേള്‍ക്കുന്നുന്ടെന്നും   ചാണ്ടിച്ചന്‍ സര്‍ നു മനസ്സിലായി....അത് കൊണ്ടാണ് ഈ തന്ത്രം പ്രയോഗിച്ചത്.....

   ഉടന്‍ അനിയത്തി  തീര്‍ത്ത ഏതോ ഗിഫ്റ്റ്‌ വാങ്ങിയിട്ടുണ്ടെന്നും അഡ്രെസ്സ് തന്നാല്‍  അയച്ചു തരാമെന്നും  അടുത്ത ആയുധം എറിഞ്ഞു....

 :ഞങ്ങളുടെ പ്രണയത്തോടൊപ്പം അതും കത്തിച്ചു കളഞ്ഞെക്കുക":- ചാണ്ടിച്ചന്‍ പറഞ്ഞതോടെ   കുഞ്ഞാലി യുടെ സിം ഫോണ്‍ ഇല്‍ നിന്നും ഇളക്കി ചാണ്ടിച്ചന്‍ ഒരേറ് കൊടുത്തു...
      
                    എന്നിട്ട് കുഞ്ഞാലി യോട്‌ ഒറ്റ കാര്യം പറഞ്ഞു:
                                                           "dont repeat ever"

Thursday, 17 November 2011

ഇക്കക്കയുടെ കഥകള്‍ 1:-റാഗിങ്ങ് ഒരു കുറ്റം ആണോ??

                                                   ഇതാണ് ഇക്കക്കയുടെ   കോളേജ്


                                കോളേജില്‍ ജോയിന്‍ ചെയ്തു ഒരു മണിക്കുറിനകം റാഗിങ്ങ് ലഭിക്കാനുള്ള മഹാ ഭാഗ്യം ലഭിച്ച ആളാണ്‌ ഇക്കാക്ക .കാരണം വേറെ ഒന്നും അല്ല ഇക്കാക്കയുടെ ഒരു സ്കൂള്‍മേറ്റ്‌ നേരത്തെ അതായതു ഒരു വര്ഷം മുന്‍പേ അവിടെ  അവതാര  പിറവി കൈകൊണ്ടിരുന്നു.ഇക്കാക്ക പ്ലസ്‌ ടു കഴിഞ്ഞു ഒരു വര്ഷം നാട്ടില്‍ തേരാപാരാ നടന്നിട്ടാണ് എഞ്ചിനീയറിംഗ് എന്നാ സ്വപ്നത്തിലേക്ക് കാല്‍ എടുത്തു വച്ചതു .ഇടുക്കിയില്‍ ചെറുതോണി എന്നാ സ്ഥലത്ത് ആണു താമസ സൗകര്യം റെഡി ആക്കിയിരുന്നത്.വീട്ടുകാര്‍ക്ക് റാഗിങ്ങ് എന്നാ പ്രതിഭാസത്തെ കുറിച്ച് അറിയാമായിരുന്നത് കൊണ്ടായിരിക്കണം വളരെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് താമസ സൗകര്യം എര്പാട്  ആക്കിയത്.എന്തൊക്കെ ആണെങ്കിലും സീനിയര്‍ പുലികളുടെ  കണ്ണ് എത്താത്ത സ്ഥലം ആയിരുന്നു അത് പക്ഷെ എന്ത് പറയാനാ ഇക്കക്കയുടെ കുട്ടുകാരന്റെ  രൂപത്തില്‍ കണ്ടക ശനി വന്നു.വിധിയെ തടുക്കാന്‍ വില്ലേജ് ആഫിസര്‍ക്കും ആകില്ലല്ലോ...


                         അങ്ങനെ കോളേജില്‍  ജോയിന്‍ ചെയ്ത ശേഷം ഇക്കാക്ക നേരെ താമസ സ്ഥലത്തേക്ക് വച്ച് പിടിച്ചു കൂടെ ഇക്കാക്കയുടെ ഒരു അമ്മാവനും ഉണ്ടായിരുന്നു.അപ്പോഴാണ് കണ്ടക ശനി കോളേജ് ബസ്സില്‍ വന്നു ഇറങ്ങിയത്.ഇക്കക്കയെ കണ്ടതോടെ കുട്ടുകാരന്‍ കോളേജ് ബസ്സില്‍ നിന്നും ചാടിയിറങ്ങി ഓടിവന്നു കെട്ടിപിടിച്ചു..എന്തൊരു സ്നേഹം കൂടെ വന്ന അമ്മാവന്‍ ആത്മ്മാഗതം ഇക്കാക്ക കേട്ടു.വീട്ടുകാരും നാട്ടു കാറും റാഗിംഗ് എന്നാ പ്രതിഭാസത്തെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു അതും മനസ്സില്‍ ഇട്ടോണ്ട് ഇരിക്കുമ്പോഴാ ഇക്കക്കയുടെ കുട്ടുകാരന്‍ ദേവധുതനിലെ  മോഹന്‍ലാലിനെ പോലെ വന്നിറങ്ങിയത്.ഇനി സിനിയെര്സ്  റാഗിങ്ങ് ചെയ്യാന്‍ ഇത്തിരി പുളിക്കും നമ്മുടെ ബഡാ ദോസ്ത് അല്ലെ കൂടെ ഉള്ളത്..

                            അങ്ങനെ നാട്ടിലെ കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ച് കുട്ടുകാരന്‍ ചര്‍ച്ച തുടങ്ങി.ഇക്കക്കയുടെ അമ്മാവന്‍ ഈ അവസരം മുതലാക്കാന്‍ തീരുമാനിച്ചു.ഇടുക്കി ഒക്കെ അല്ലെ ഭയങ്കര തണുപ്പ് ഒന്ന് മിനുങ്ങണം ഇവനെ എങ്ങനെ ഒഴിവാക്കും എന്നാ ചിന്തയില്‍ ആയിരുന്നു അമ്മാവന്‍ ,.അപ്പോഴാണ്‌ ദേവധുതന്‍ അവതരിച്ചത്.......അമ്മാവന്‍ കിട്ടിയ ചാന്‍സ് മുതലാക്കി """മക്കളെ നിങ്ങള് കാര്യം ഒക്കെ പറഞ്ഞോണ്ട് ഇരി കുട്ടുകരെന്റെ കൂടെ സ്ഥലം ഒക്കെ ഒന്ന് ച്ചുട്ടിയിട്ടു വാ...കുറച്ചു കഴിഞ്ഞു എന്നെ വിളിച്ചാല്‍ മതി   ഓക്കേ അന്ന""""അമ്മാവന്‍ ജയ് ഹനുമാന്‍ സീരിയലില്‍ ഹനുമാന്‍ അപ്രതക്ഷ്യം ആവുന്നത് പോലെ  ഒറ്റ മുങ്ങല്‍...

                                     അപ്പോഴാണ് ഇക്കക്കയുടെ കുട്ടുകാരന്‍ ഒരു കാര്യം പറഞ്ഞത് "എന്റെ റൂമില്‍ ഒക്കെ   ഒന്ന് വാ എന്‍റെ ഫ്രണ്ട്സിനോക്കെ  പരിചയ പ്പെടുത്തി തരാം ..അപ്പോള്‍ ചുളുവിനു  റാഗിങ്ങില്‍നിന്നും രക്ഷ പെടാമല്ലോ.....""
                                            അങ്ങനെ കുട്ടുകാരന്‍ ഇക്കാക്കയുമായി കുട്ടുകാരന്റ്റെ  താമസ സ്ഥലത്ത് എത്തി.
                             ആദ്യം ഒരു മലപ്പുറം കാരന്‍ ആണു സ്വീകരിക്കാന്‍ എത്തിയത്...അല്ലഹ് ആരിതു  (അവനു ഒരു പേടി ഇനി അവന്മാരുടെയും സിനിയെര്സ്  ആണോ എന്ന്??"")   അന്‍റെ കുട്ടുകാരാനാ?????
                                                  കുട്ടുകാരന്‍ ഉടനെ സന്തോഷത്തോടെ ""ആണു അളിയാ ജൂനിയര്‍ ആണു..""                            
                                    ഇത് പറഞ്ഞ ഉടനെ കുട്ടുകാരന്‍ ഒറ്റ മുങ്ങല്‍..............

 പിന്നെ കടന്തല്‍ കുടു ഇളകിയതു പോലെ ഒരു പത്തു ഇരുപത്തി  അഞ്ചെണ്ണം ഇക്കക്കയുടെ മേല്‍ സവാരി ഗിരി ഗിരി തുടങ്ങി...സാങ്കല്പിക കസേര മുതല്‍ ബൈക്ക് ഓട്ടം ...ഇങ്ങനെ ചെറിയ ചെറിയ കാര്യത്തില്‍ നിന്നും വലുതിലേക്ക് പോയ്കൊണ്ട് ഇരുന്നു....
                                         ഇക്കക്കയുടെ മനസ്സില്‍ റാഗിംഗ് ഒരു വിഷയം ആയിരുന്നില്ല  പക്ഷെ കുട്ടുകാരന്റ്റെ ചതി..അവനു എങ്ങനെ പണി കൊടുക്കും അതായി ചിന്ത ..നമ്മള്‍ കൊല്ലക്കാര്‍ (മുഖേഷിന്റ്റെ)  നാട്ടുകാര്‍ വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ...

                                  അപ്പോഴാണ്‌ ഇക്കാക്ക ഒരു കാര്യം ആലോചിച്ചത് ഇവന്മാര്‍ സെക്കന്റ്‌ ഇയര്‍  തുടങ്ങിയതെ ഉള്ളു എന്തായാലും ഇവന്മാര്‍ നമ്മുടെ ലെവല്‍ ഇന് താഴെയുള്ള  പാര്‍ട്ടികള്‍ ആണു എന്തെങ്കിലും  ഇട്ടു തരാതെ ഇരിക്കില്ല...

                                       അപ്പോഴാണ്‌ മലപ്പുറം കാരന്‍ ഒരു "ഇജ്ജ്‌"(പേര് അറിയില്ല എപ്പോഴും ഇജ്ജ്‌ എന്ന് പറയുന്നത് കൊണ്ട് ഇജ്ജ്‌ എന്ന് ബിളിക്കുന്നു)"  ഒരു പിടി വള്ളി ഇട്ടു തന്നത് """അനക്ക് ദൈവത്തില്‍ ബിശ്വാസം ഉണ്ടോ??"""

                              ഇക്കാക്ക യുടെ മനസ്സില്‍ ലഡ്ഡു പൊട്ടി ഇത് മതി ഇവന്മാരെ പുളുന്ന ആയുധം കിട്ടി....


                          ഉടനെ ഇക്കാക്ക "കൌതുക വാര്‍ത്തകളിലെ മുഖേഷിനെ' മനസ്സില്‍ വിചാരിച്ചു തട്ടിവിട്ടു  "ദൈവത്തില്‍ വിശ്വാസം ഉണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ ഇല്ല""

ഉടനെ ഇജ്ജ്‌ ""അതെന്താ അനക്ക് ഇല്ലാത്തതു""
            
 ഇക്കാക്ക:-"  ഹേ ഒന്നും ഇല്ല ചേട്ടന്‍മാര്‍ റാഗ് ചെയ്തോ ഇപ്പോഴൊക്കെ അല്ലെ പട്ടു  കുറച്ചു കഴിഞ്ഞാല്‍ പറ്റില്ലല്ലോ"""

  ഇജ്ജ്‌ :-""അതെന്താ ഇജ്ജ്‌ ഹയര്‍ അല്ലോട്ട്മെന്റ്റ്‌  കൊടുത്തിട്ടുണ്ടോ??'

ഇക്കാക്ക :-""ഇല്ല പക്ഷെ  മരിച്ചു കഴിഞ്ഞാല്‍ രാഗ് ചെയ്യാന്‍ പറ്റില്ലല്ലോ...""

     ഇജ്ജ്‌    :-       """അനക്ക്  ......അനക്ക് എന്താ പുള്ളേ പ്രശ്നം.......""

ഇക്കക്കാ:-""ഞാന്‍ അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന കാന്‍സര്‍ രോഗി ആണു ചേട്ടാ""""

ഇജ്ജ്‌(സെന്റി ആയി ):-""അനക്ക് എബ്ടാ കാന്‍സര്‍ ????""

ഇക്കക്കാ(ഗദ്ഗദ ത്തോടെ):-""എനിക്ക്  ഹാര്‍ട്ട്‌ ലാണ് ചേട്ടാ കാന്‍സര്‍""""""

  ഇജ്ജ്‌ :-ബേറെ എവിടെ വന്നാലും രക്സപെടമായിരുന്നു അനക്ക് ഹാര്‍ട്ട്‌ ഇലാണ് കാന്‍സര്‍ അല്ലെ.........പാവം......."""  

  ഇജ്ജ്‌ സെന്റി അടിച്ചു മുറിയില്‍ നിന്നും ഇറങ്ങിപോയി............


          കാന്‍സര്‍ ബാധിക്കാത്ത ഒരേ ഒരു അവയവം ഹാര്‍ട്ട്‌ ആണെന്ന് ഈ മണ്ടന്മാര്‍ക്ക് അറിയതത്തില്‍ നിര്‍വൃതി കൊണ്ടുകൊണ്ട് ഇക്കാക്ക റിസള്‍ട്ട്‌ ഉം നോക്കി ഇരുന്നു....

                അഞ്ചു മിനുറ്റ് കഴിഞ്ഞു ആരും റൂം ഇലേക്ക് വരുന്നില്ല..ഇക്കാക്ക പതിയെ റൂം ഇല്‍ നിന്നും ഇറങ്ങി ഇത് തന്നെ സമയം രക്ഷപെടാന്‍  ...അപ്പോഴാണ് അപ്പുറത്തെ മുറിയില്‍ നിന്നും കുറെ അസഭ്യ വര്‍ഷങ്ങള്‍ ...ഇക്കാക്കയുടെ കുട്ടുകാരനെ  അവന്മ്മാര്‍ പഞ്ഞിക്കിടുകയാണ്...


                             മലബാര്‍ സ്റ്റൈലില്‍ ഉള്ള തെറികളും ഉണ്ട്....
""അനക്ക് ഞമ്മളെ എല്ലാരേയും  പോലീസ് സ്റ്റേഷനില്‍ കേറ്റണം അല്ലേട..@$$$$.                                          
അവനു   ഹാര്‍ട്ട്‌ ല് കാന്‍സര്‍ ആണെടാ ഹമുക്കെ....."""

                                 പണി ഏറ്റ സന്തോഷത്തില്‍ ഇക്കാക്ക റൂമില്‍ കിടന്നു തുള്ളി ചാടി...

 കുറച്ചു കഴിഞ്ഞു  എല്ലാരും റൂമിലേക്ക്‌ വന്നു..ഇജ്ജ്‌ ഇക്കക്കയെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു :-""മോനെ ദൈവ വിശ്വാസം ബേണം ..ദൈവം  അന്‍റെ കൂടെ ഉണ്ടാകും ഇപ്പോഴും ഞമ്മളും അനക്ക് ബണ്ടി പ്രാര്‍ത്ഥിക്കാം....അന്നാലും അബനു ഞമ്മടെ അടുത്ത് അന്‍റെ കാര്യം പരായാര്നു ...""


                                     ഇക്കാക്ക അടുത്ത ആയുധം പുറത്തു എടുത്തു ""ഞമ്മള്‍ അവന്റെയടുത്തു  പറഞ്ഞതാണ് ചേട്ടാ പക്ഷെ അവന്‍ പറഞ്ഞു നിങ്ങള്‍ ഇക്കാര്യം നിങ്ങളോട് പറയണ്ടാ എന്ന്...
                              ഇജ്ജ്‌   ഇക്കകയുടെ കൈ പിടിച്ചു റോഡ്‌ ഇല് കൊണ്ടാകി....എന്നിട്ട് ഒരു ഓട്ടോയും പിടിച്ചു കൊടുത്തു  ...ഒരു പത്തു രൂപ തന്നിട്ട് പറഞ്ഞു:-  ""ഇയ്യ് അന്‍റെ ഹോസ്റ്റലില്‍ പോയി ഇറങ്ങികോളിന്‍  അന്‍റെ കുട്ടുകാരന്‍ ഹമുക്ക് ഉണ്ടല്ലോ ഇന്ന് അമന്റ്റെ  അന്ധ്യമാ.............."""


    ഓട്ടോയിഉടെ ബാക്ക് ലൈറ്റ് ഇന്റെ വെട്ടത്തില്‍ വെട്ടാന്‍ പോകുന്ന പോത്തിനെ പോലെ ഇജ്ജ്‌  പാഞ്ഞു  പോകുന്നത് കണ്ടു........

                                      ഇക്കക്കാ ഇരുപത്തി അഞ്ചു പേരെ ഒന്നിച്ചു ആസ് ആക്കിയ സന്തോഷത്തില്‍ അടിപൊളി സ്വപ്നവും കണ്ടു ഉറങ്ങി.....എന്‍റെ ജീവിതം എത്ര സുന്ദരം

                                                                                                                         ശുഭം .


ഇനി  അടുത്തത്  ""ചാണ്ടിച്ചന്‍ എഫെക്റ്റ്‌ ""(പ്രോത്സാഹിപ്പിച്ചാല്‍ മാത്രം )





                                      

Wednesday, 16 November 2011

പാഠം ഒന്ന് ക്ഷമാപണം....

ആദ്യമേ ഒരു കാര്യം പറയട്ടെ ഞാന്‍ വലിയ എഴുത്ത് കാരന്‍ ഒന്നും അല്ല അത് കൊണ്ട് അബ്ദുല്‍ ഖാദര്‍ നെ   പോലെ  ആഖ്യവും ആഖ്യാതവും ചോദി ചോണ്ട് ആരെങ്കിലും വന്നാല്‍......അമ്മയാണെ ഞാന്‍ മുങ്ങും.....അതുകൊണ്ട് സമയം കളഞ്ഞു കുളിച്ചു എന്നും പറഞ്ഞു സാഹിത്യ ബുജികള്‍ കമന്റ്‌ ഇടരുത്..ഇട്ടാല്‍ അതിനും സമയം പോകും.....പിന്നെ എന്നെ പോലെ ഉള്ളവരെ പ്രോത്സാഹിപ്പിച്ചാല്‍ നാളത്തെ സാഹിത്യ അക്കാദമി അവാര്‍ഡ്‌ നഷ്ടപെടാന്‍ ഒന്നും പോകുന്നില്ല അത് കൊണ്ട് കമന്റ്‌ ഇട്ടാല്‍ എനിക്ക് സന്തോഷമേ ഉണ്ടാകു....



                                          എന്‍റെ കുറെ സുഹൃത്തുക്കളുടെ വിഡ്ഢിതാരവും തന്ത്രങ്ങളും (വിജയിച്ചവയും പാളിപ്പോയതും)  എല്ലാം ഞാന്‍ എഴുതുന്നുണ്ട്.....അവന്മാര്‍ ഒര്‍ജിനല്‍ പേരില്‍ എഴുതിയാല്‍ തട്ടിക്കളയും എന്നാ ഭീഷണി ഉള്ളത് കൊണ്ട് ഇരട്ടപേരില്‍ ആണ് അവന്മാരെ ഞാന്‍ കഥയില്‍ പങ്കെടുപ്പിക്കുക......ആര്‍ക്കാണ് ജീവനില്‍ കൊതി ഇല്ലാത്തതു......

                                അത് കൊണ്ട് എന്‍റെ സുഹൃത്തുക്കളോട് ഒരു അപേക്ഷ """മാപ്പ് ഇനി ചെയ്യാന്‍ പോകുന്ന എല്ലാ ക്രിത്യങ്ങല്കും മാപ്പ്...''''''''''''''''